Advertisment

എറണാകുളം - അങ്കമാലി അതിരൂപതയിൽ കൂരിയായുടെ സർജിക്കൽ സ്ട്രൈക്ക് ! വിമത കലാപത്തിന്റെ പ്രഭവ കേന്ദ്രമായ സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്ക വിമതരിൽ നിന്ന് പിടിച്ചെടുത്തു. പുതിയ കൂരിയായുടെ വിശ്വസ്തൻ ഫാ. തരിയൻ ഞാളിയത്ത് ബസലിക്ക അഡ്മിനിസ്ട്രേറ്റർ ! സിനഡ് കുർബാന മാത്രം ചൊല്ലാൻ നിയമപരമായ ബാധ്യതയുള്ള രണ്ട് നവ വൈദീകരും ബസലിക്കയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
1269860-ankamaly
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ നിർണായക നീക്കവുമായി അതിരൂപത കൂരിയ. ഔദ്യോഗിക കുർബാനയുടെ ശക്തനായ വക്താവും, എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിൽ ഒന്നുമായ ഞാളിയത്ത് കുടുംബത്തിലെ ഫാ. തരിയൻ ഞാളിയത്ത്  ബസലിക്കയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ.

Advertisment

ഔദ്യോഗിക കുർബാന അല്ലാതെ മറ്റൊരു കുർബാനക്രമവും ഒരിക്കലും ചെല്ലാൻ അനുവാദമില്ലാത്ത നവ വൈദികരായ ഫാ. ഡിറ്റോ മാണിക്കത്താൻ, ഫാ. ആൽവിൻ വെള്ളാഞ്ഞിയിൽ എന്നിവരാണ് സഹായ വൈദികർ. ഇതോടെ  കത്തീഡ്രൽ ബസലിക്ക വെച്ച് വിലപേശാൻ വിമതർക്ക് കഴിയില്ലെന്ന് അതിരൂപത അധികൃതർ ഉറപ്പാക്കുകയാണ്.


നിലവിൽ വിമത വിഭാഗം വൈദീകർക്ക് അരമനയിൽ കയറണമെങ്കിൽ മുൻകൂർ അനുവാദം ആവശ്യമാണ്. അതിനു പിന്നാലെയാണ്  ബസലിക്കയിലും അധികൃതർ നിയന്ത്രണം കടുപ്പിച്ചത്. 

ഒരു കാലത്ത് സിറോ - മലബാർ സഭയുടെ ആസ്ഥാന ദേവാലയമായിരുന്നു കത്തീഡ്രൽ ബസലിക്ക.സഭയുടെ ആദ്യ കർദിനാളായ മാർ  ജോസഫ് പാറേക്കാട്ടിൽ തിരുമേനി മുതൽ കർദിനാൾമാരും, മാർ കാട്ടുമന അടക്കം പൊന്തിഫിക്കൽ ഡെലഗേറ്റുമാരും ഈ ബസലിക്കയിലെ അൾത്താരയിലാണ് നിത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ  അടുത്ത കാലത്ത് സിറോ മലബാർ സഭയിൽ നടന്ന നാണംകെട്ട ഇടപെടലിനെല്ലാം വേദിയായതും ഈ ദേവാലയമാണ്.


ഭൂമി വിൽപന ക്രമക്കേട് എന്ന  ഇല്ലാക്കഥ പ്രചരിപ്പിച്ച് സിറോ- മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ചിത്ര വദം നടത്താൻ വിമത വൈദിക കൂട്ടം അന്നത്തെ സഹായ മെത്രാൻമാരുടെ നേതൃത്വത്തിൽ നടത്തിയ കലാപത്തിന്റെ ആദ്യ നാളുകളിൽ വേദിയായതും കത്തീഡ്രൽ ബസലിക്കയായിരുന്നു.


കർദിനാളിനെ സിറോ - മലബാർ സഭയുടെ ആസ്ഥാന കാര്യാലയത്തിൽ ഒരു പറ്റം വിമത വൈദികരുടെ കൂലിപട മാവോ അനുഭാവികളെ പോലെ തടഞ്ഞുവെച്ചതും  മേജർ ആർച്ച് ബിഷപ്പിനെ തടഞ്ഞതുമൊക്കെ ചരിത്രം. അന്നുമുതൽ ബസലിക്കയിൽ സമാധാനത്തോടെ  തിരുകർമ്മങ്ങൾ നടന്നിട്ടില്ല.

വാർത്തയിൽ ഇടം പിടിക്കാനുള്ള വിമത വിഭാഗത്തിന്റെ തരം താഴ്ന്ന നടപടികൾ മൂലം പിന്നീട് പലതവണ ബസലിക്ക അടക്കേണ്ടി വന്നു. 
പ്രശ്ന പരിഹാരത്തിനായി മാർപാപ്പ നേരിട്ട് നിയമിച്ച പൊന്തിഫിക്കൽ ഡെല ഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിൽ ക്രൂരമായി ആക്രമിക്കപ്പെട്ടതും, കത്തോലിക്ക സഭയുടെ അടിസ്ഥാന വിശ്വാസമായ പരിശുദ്ധ കുർബാനയെ അവഹേളിച്ച് വിമതർ നടത്തിയ മാരത്തോൺ കുർബാനയും തുടങ്ങി എത്ര പൈശാചിക കർമ്മങ്ങൾക്കാണ് വിമതർ ആ ദേവാലയവും, ബലിപീഠവും ഉപയോഗപ്പെടുത്തിയത്. 


വിമത വികാരി ഫാ. വർഗീസ് മണവാളനെയും  ഫാ. ജീൻസ്, ഫാ.റോബിൻ എന്നിവരെ സഹായ വൈദികർ സ്ഥാനത്തു നിന്നും പുറത്താക്കിയിട്ടുണ്ട്.  വിമത വൈദികരെ ചുമതലയിൽ നിന്ന് പതിവ് പോലെ തന്നെയാണ് ഒഴിവാക്കിയത്. പകരം ചുമതലകളും നൽകിയിട്ടില്ല.


 

Advertisment