Advertisment

വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫും, എല്‍ഡിഎഫും സജ്ജം; ഇനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായുള്ള കാത്തിരിപ്പ്; ഖുശ്ബു ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ ? അന്തിമപ്പട്ടികയില്‍ ഇടം നേടി താരം

യുഡിഎഫും, എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരാകുമെന്നത് സംബന്ധിച്ച് ആകാംക്ഷയേറുന്നു

New Update
khushbu

വയനാട്: യുഡിഎഫും, എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരാകുമെന്നത് സംബന്ധിച്ച് ആകാംക്ഷയേറുന്നു. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും, എല്‍ഡിഎഫിനു വേണ്ടി സിപിഐ നേതാവ് സത്യന്‍ മൊകേരിയും പോരാട്ടത്തിന് ഇറങ്ങും. അതേസമയം, ബിജെപി നടി ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

Advertisment

നാലു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. ബിജെപിയുടെ അന്തിമപ്പട്ടികയില്‍ ഖുശ്ബുവും ഇടം നേടിയിട്ടുണ്ട്.

സംസ്ഥാന ഘടകത്തിന്റെ കൂടി അഭിപ്രായം ആരാഞ്ഞാകും ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍, നവ്യ ഹരിദാസ് തുടങ്ങിയ പേരുകളും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

Advertisment