Advertisment

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി മുന്നണികൾ, പ്രിയങ്ക ഇന്ന് വയനാട്ടിൽ, സോണിയയും രാഹുലും ഒപ്പമുണ്ടാകും

New Update
1447617-1

വയനാട്: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.

Advertisment

കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയും പ്രിയങ്കക്കൊപ്പമുണ്ടാകും. നാളെ രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ റോഡ് ഷോ നടക്കും.തുടർന്നാണ് പത്രിക സമർപ്പിക്കുക.

അതേസമയം വയനാടിലെ കോൺഗ്രസ്‌ സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്കായി ഡൽഹിയിലും മലയാളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വയനാടിന്റെ പ്രിയങ്കരി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ. 

Advertisment