Advertisment

സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി- വി.ഡി സതീശൻ

New Update
V-D-Satheesan-wants-Saji-Cherian-resign

സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജിവെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പൊലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിൻവാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശൻ പറഞ്ഞു.

Advertisment

നേരത്തെ പൊലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Advertisment