സീരിയൽ മേഖലയിൽ സെൻസറിങ് ആവശ്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത് 2017 – 18 കാലത്താണ് അന്ന് താനല്ല വനിതാ കമ്മീഷൻ അധ്യക്ഷ അതിനാൽ ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും പി സതീദേവി പറഞ്ഞു.
സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആളുകളുണ്ട്. സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി പറഞ്ഞു.
പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ കമ്മീഷന് പരാതി നൽകിയിട്ടില്ലെന്നും പി സതീദേവി അറിയിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അതെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുണ്ടെന്നും പി സതീദേവി അറിയിച്ചു.