Advertisment

തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനും പാർട്ടിക്കും ഇല്ല, വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ-എം.വി ഗോവിന്ദൻ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
G

പി വി അൻവർ എൽഎൽഎ യുടെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനും പാർട്ടിക്കും ഇല്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisment

വിവാദങ്ങൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ എല്ലാ കാലത്തും ശ്രമിച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തും വിവാദങ്ങൾ ഉണ്ടായിരുന്നു.ജനങ്ങളെ എല്ലാബോധ്യപ്പെടുത്തിട്ട് വീണ്ടും അധികാരത്തിൽ എത്തി.

കേരളത്തിലെ ഗവണമെന്റ് കൃത്യമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് അറിയാം. തിരുത്തൽ നടപടികൾ സ്വീകരിച്ചാണ് സർക്കാർ മുന്നോട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment