Advertisment

ഇങ്ങനെ പോയാല്‍ ഞങ്ങൾ എങ്ങനെ ജീവിക്കും.. നാല് മാസത്തിനിടെ ഗ്യാസ് സിലിണ്ടറിന് വര്‍ധിച്ചത് 157 രൂപ. അവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നു. വില കൂട്ടുകയല്ലാതെ പിടിച്ച് നില്‍ക്കാന്‍ മാര്‍ഗമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍.

author-image
Neenu
New Update
സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ; വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ്

കോട്ടയം: ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും..
രാജ്യത്തു വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണ കമ്പനികള്‍ കൂട്ടിയതോടെ പ്രതിസന്ധിയിലായ് ഹോട്ടല്‍ ഉടമകളും കേറ്ററിങ് വ്യവസായവും. പുതുക്കിയ വിലയനുസരിച്ച്  19 കിലോ സിലിണ്ടറിനു ശരാശരി 1,810 രൂപ നല്‍കണം.

Advertisment

ഓരോ ജില്ലാടിസ്ഥാനത്തില്‍ ഇതില്‍ ചെറിയ വ്യത്യാസം ഉണ്ടാകുമെങ്കിലും തുടര്‍ച്ചയായുള്ള ഗ്യാസ് സിലണ്ടറുകളുടെ വില വര്‍ധനവില്‍ സംസ്ഥനത്തെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. നാലുമാസത്തിനിടെ 157 രൂപയുടെ വര്‍ധനയാണു വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്.

വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടുന്നതു ഹോട്ടല്‍ നടത്തിപ്പുകാരെയും കേറ്ററിങ് സര്‍വീസ് നടത്തുന്നവരെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

കഴിഞ്ഞ നാലു മാസത്തിനിടെ സിലിണ്ടര്‍ വിലയില്‍ മാത്രം 157 രൂപയുടെ വര്‍ധനയാണ് ഉണ്ടായി. ദിവസവും രണ്ടുമുതല്‍ അഞ്ചുവരെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്.  ഇവയ്ക്കു പുറമേ അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ ഏറെ പ്രയാസകരമാണെന്നു ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

ഹോട്ടലുകളില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മൈദക്കും ഭക്ഷ്യ എണ്ണക്കും പച്ചക്കറികള്‍ക്കുമെല്ലാം അനുദിനം വില ഉയരുകയാണ്. വെളുത്തുള്ളി, ഇഞ്ചി, തുടങ്ങിയ പച്ചക്കറികളെല്ലാം വിലവര്‍ധനവിന്റെ പാതയിലാണ്. ഇതിനുപുറമെ ഇറച്ചിക്കും വില കൂടുന്നുണ്ട്.

വിലക്കയറ്റത്തിന് അനുസരിച്ച് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് വില കൂട്ടിയാല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വാരനിരിക്കുന്ന വൈദ്യുത ബില്‍ വര്‍ധന, വാട്ടര്‍ ബില്‍ എന്നിവക്ക് പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവര്‍ക്ക് വാടകയും കൂടി നല്‍കേണ്ടി വരുമ്പോഴേക്കും സ്ഥിതി അതീവ പരിതാപകരമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

നഗരങ്ങളില്‍ വില കൂട്ടുന്നതുപോലെ ഗ്രാമങ്ങളില്‍ വിഭവങ്ങള്‍ക്ക് വര്‍ധിപ്പിച്ചാല്‍ അത് കച്ചവടത്തെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. അവശ്യവസ്തുക്കള്‍ക്കെല്ലാം പൊള്ളുന്ന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഹോട്ടല്‍ വ്യവസായം ഏറെ വിഷമഘട്ടത്തിലാണെന്നാണു വ്യാപാരികളുടെ പരാതി.

Advertisment