Advertisment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 23 വർഷം കഠിനതടവും പിഴയും

പിഴയൊടുക്കിയില്ലെങ്കില്‍ ഒമ്പത്മാസം അധികം കഠിനതടവ് അനുഭവിക്കണം. പ്രേരണക്കുറ്റം ആരോപിച്ചിരുന്ന രണ്ടാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. 

New Update
poUntitledfre

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

Advertisment

കാട്ടാക്കട പന്നിയോട് അമ്മന്‍കുളങ്ങര ഷോജന്‍ ഭവനില്‍ ഷോജിന്‍ (25) നെയാണ് ജഡ്ജ് എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം.

പിഴയൊടുക്കിയില്ലെങ്കില്‍ ഒമ്പത്മാസം അധികം കഠിനതടവ് അനുഭവിക്കണം. പ്രേരണക്കുറ്റം ആരോപിച്ചിരുന്ന രണ്ടാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. 

 

Advertisment