Advertisment

ആരോപണങ്ങളില്‍ മനംനൊന്ത് മരണത്തിലേയ്ക്ക് നീങ്ങിയ നവീന്‍ ബാബുവിന്‍റെ ആത്മാവിനേപ്പോലും വെറുതെ വിടാതെ വീണ്ടും ദിവ്യയുടെ കടുത്ത ആരോപണങ്ങള്‍. ഉപതെരഞ്ഞെടുപ്പില്‍ ദിവ്യയുടെ കോടതിയിലെ നിലപാട് തിരിച്ചടിയാകുമെന്ന് ആശങ്ക. നവീന്‍ ബാബു വിശുദ്ധന്‍ തന്നെ എന്നാവര്‍ത്തിച്ച് റവന്യു മന്ത്രി !

ദിവ്യയുടെ കടുത്ത ആക്ഷേപങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത നവീന്‍ ബാബുവിന്‍റെ ആത്മാവിനെ കുത്തിയുള്ള ദിവ്യയുടെ പരാമര്‍ശങ്ങളിലും ആവര്‍ത്തിച്ചുള്ള അഴിമതി ആരോപണങ്ങളിലും പൊതുവേദികളില്‍ അമര്‍ഷം ശക്തമാണ്.

New Update
naveen babu pp divya
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ ഇന്ന് കോടതിയില്‍ ഉന്നയിച്ച നവീന്‍ ബാബുവിനെതിരായ വാദങ്ങള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണിയില്‍ ആശങ്ക.

Advertisment

ഒളിവില്‍ കഴിയുന്ന ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് നവീന്‍ 'അത്ര വിശുദ്ധനായിരുന്നെങ്കില്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ എന്തുകൊണ്ട് തടയാന്‍ തയ്യാറായില്ല' എന്നു തുടങ്ങിയ കടുത്ത പരാമര്‍ശങ്ങള്‍ ദിവ്യ നടത്തിയിരിക്കുന്നത്.


ദിവ്യയുടെ കടുത്ത ആക്ഷേപങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത നവീന്‍ ബാബുവിന്‍റെ ആത്മാവിനെ കുത്തിയുള്ള ദിവ്യയുടെ പരാമര്‍ശങ്ങളിലും ആവര്‍ത്തിച്ചുള്ള അഴിമതി ആരോപണങ്ങളിലും പൊതുവേദികളില്‍ അമര്‍ഷം ശക്തമാണ്.

സംസ്ഥാനത്ത് 3 ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഭരണകക്ഷി ഒരുങ്ങുമ്പോള്‍ സിപിഎം നേതാവില്‍ നിന്നും ഇത്തരത്തിലുള്ള പരമാര്‍ശം ഉയരുന്നത് പൊതുസമൂഹത്തിന്‍റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന വിലയിരുത്തലും വിമര്‍ശനവും സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഉയരുന്നുണ്ട്.

k rajan minister


ദിവ്യ നവീന്‍ ബാബുവിനെ ഇപ്പോഴും അഴിമതിക്കാരനാക്കി മുദ്രകുത്തുമ്പോഴും അദ്ദേഹം സത്യനന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍ ഇന്നും ചെയ്തിരിക്കുന്നത്. ഇതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 


പത്തനംതിട്ട ജില്ലാ കമ്മറ്റിയും പൂര്‍ണമായും നവീന്‍റെ കുടുംബത്തിനൊപ്പമാണ്. പക്ഷേ ദിവ്യയെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാടിലൂടെ ഭരണകക്ഷി സംശയത്തിന്‍റെ നിഴലിലുമാണ്.

Advertisment