Advertisment

കരുനാഗപ്പള്ളിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി? യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി കസ്റ്റഡിയില്‍, നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ പരിശോധന

ജയലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു. 

New Update
jayaUntitledati

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ഈ മാസം ആറാം തീയതി മുതലാണ് ജയലക്ഷ്മിയെ കാണാതായത്.

Advertisment

മൃതദേഹത്തിനായി അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജയചന്ദ്രനും യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് ഇടയ്ക്കിടെ വരുന്ന ഫോണ്‍ കോളില്‍ ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജയലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ സുഹൃത്ത് കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment