Advertisment

കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽ പുള്ളികൾ തമ്മിൽ സംഘട്ടനം; ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റയാൾ വെന്റിലേറ്ററില്‍

മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

New Update
Y

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽ പുള്ളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ ഗുരുതര നിലയില്‍ വെന്റിലേറ്ററില്‍.

Advertisment

ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംഭവം.