Advertisment

മരണകാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ്. എ ഐ വൈ എഫ് നേതാവ് ഷാഹിനയുടെ മരണം; ഫോറന്‍സിക് വിരലടയാള വിദഗ്ദരെത്തി; അന്വേഷണം ശക്തമാക്കി

മരണകാരണമെന്തെന്ന് ഇതേ വരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് സംഭവം നടന്ന വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയത്.

author-image
shafeek cm
New Update
shahina aiyf

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. വടക്കുമണ്ണത്തെ വാടക വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയത് ഫോറന്‍സിക്, വിരലടയാള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാ4ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

മരണകാരണമെന്തെന്ന് ഇതേ വരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് സംഭവം നടന്ന വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയത്. വീടിന്റെ വാതിലുകള്‍, തൂങ്ങി മരിച്ച മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. വിലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കുകയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു.

ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന്‌പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരും പാ4ട്ടി അനുഭാവികളുടെയും ആവശ്യം. മൃതദേഹം പോസ്റ്റ്‌മോ4ട്ടത്തിനു ശേഷം ഇന്നലെ ഖബറടക്കി.

Advertisment