സ്വതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷയും, ചേരിചേരാ രാഷ്ട്ര സമിതി ചെയര്‍പഴ്‌സണുമായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ട വേദന ജനകമായ വേര്‍പാടിന്റെ 40 ആം വര്‍ഷം ഇന്ന്. ഒക്ടോബര്‍ 31 എന്ന ആ ദുഃഖ സാന്ദ്രമായ ദിനം.
1917 നവംബര്‍ 19 ന് ജവഹര്‍ലാല്‍ നെഹ്‌റു - കമല നെഹ്‌റു ദമ്പതികളുടെ മകളായി അലഹബാദില്‍ ജനിച്ചു. ശാന്തി നികേതന്‍, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം.
1942 ല്‍ ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം. 1947 മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവം. 7 വര്‍ഷത്തോളം എഐസിസിയുടെ അധ്യക്ഷ പദവി അലങ്കരിച്ചു. പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ മരണത്തെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ഇന്ദിര 17 വര്‍ഷക്കാലം ഇന്ത്യയുടെ ഭരണം നിയന്ത്രിച്ചു.
പിതാവ് നെഹ്രുവിനെപ്പോലുള്ള ദേശീയ നേതാക്കളില്‍ നിന്നും ലഭിച്ച അറിവും ബോധ്യവും ഭരണത്തിന് കൂടുതല്‍ തിളക്കവും പ്രൗഢിയും കൈവന്നു. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിരോധനം, ബംഗ്ലാദേശ് ഇടപെടല്‍ പോലുള്ള വിഷയങ്ങളൊക്ക സമര്‍ത്ഥമായി കൈകാര്യം ചെയ്ത് മാതൃക ഭരണാധികാരിയായി മാറി.
1984 ഒക്ടോബര്‍ 31ന് ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ തന്റെ വസതിയിലുള്ള ഉദ്യാനത്തില്‍ ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെ അംഗരക്ഷകരായ ബിയാന്ത് സിംഗ്, സത് വാങ് സിംഗ് എന്നിവര്‍ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിവെക്കുകയായിരുന്നു.
വെടിയേറ്റ ഇന്ദിരാജിയെ ഉടന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചക്ക് 2:20 ന് ഡോക്ടര്‍മാര്‍ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ബിബിസി നിറഞ്ഞ വേദനയോടെ ആ വാര്‍ത്ത പുറത്തുവിട്ടു- 'പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനി അതിദാരുണമായി വധിക്കപ്പെട്ടിരിക്കുന്നു'.
3 ദിവസത്തെ പൊതുദര്‍ശനത്തിനുശേഷം നവംബര്‍ 3 ന് ഇന്ദിരയുടെ ഭൗതീക ശരീരം അടക്കംചെയ്തു. അവിടം ശക്തിസ്ഥല്‍ എന്ന റിയപ്പെടുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ജീവന്‍ ബലിയര്‍പ്പിച്ച ധീര വനിതയാണ് ഇന്ദിര. ഭര്‍ത്താവ് ഫിറോസ് ഗാന്ധി. അദ്ദേഹവും എംപിയായി പാര്‍ലമെന്റില്‍ സജീവമായിരുന്നു. മക്കള്‍ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി.
സഞ്ജയ് രാഷ്ട്രീയത്തില്‍ വന്നു എംപി ആയി സജീവമാകും മുമ്പ് 1980 ല്‍ ഒരു വിമാനാപകടത്തില്‍ മരിച്ചു. രാജീവ് ഗാന്ധി ഇന്തിരയുടെ വധത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായി പിന്നീട് ഇന്ത്യയുടെ പ്രധാന മന്ത്രിയുമായി. 91 ല്‍ അദ്ദേഹവും വധിക്കപ്പെട്ടു.