Advertisment

ബസ് സ്റ്റാൻഡിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം കട്ടപ്പന ബസ് സ്റ്റാൻഡിൽ

New Update
bus

ഇടുക്കി:  ബസ് സ്റ്റാൻഡിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. 

Advertisment

ഇടുക്കി കട്ടപ്പന ബസ് സ്റ്റാൻഡിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുമളി ഭാഗത്തേക്കുള്ള ബസ് കാത്തിരുന്ന വിഷ്ണു എന്ന യുവാവിന് മേലേക്കാണ് ബസ് പാഞ്ഞു കയറിയത്. ബസ് പെട്ടെന്ന് തന്നെ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടം ഒഴിവായി. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്നാണ് അപകടത്തിന് കാരണമായി ബസ് ജീവനക്കാർ പറയുന്നത്. വാഹനം പിന്നോട്ട് എടുത്തപ്പോൾ മുന്നോട്ടേക്കുള്ള ഗിയർ വീഴുകയായിരുന്നു എന്നും വിശദീകരിക്കുന്നു.

Advertisment