Advertisment

ഇവിടെ മി​ക​ച്ച ന​ട​പ്പാ​ത ഇ​ല്ലല്ലോ, എ​ന്ത് ന​ഗ​ര​മാ​ണി​ത് ? കൊച്ചിയിലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കൊ​ച്ചി​യി​ൽ ഏ​ത് റോ​ഡും ന​ട​പ്പാ​ത​യു​മാ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ചോ​ദി​ച്ച കോ​ട​തി മു​ൻ​കാ​ല ഉ​ത്ത​ര​വു​ക​ൾ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

എം​ജി റോ​ഡി​ലെ ന​ട​പ്പാ​ത​യു​ടെ അ​വ​സ്ഥ സ​ങ്ക​ട​ക​ര​മാ​ണെ​ന്നും സീ​ബ്രാ ക്രോ​സിം​ഗി​ന്‍റെ മു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച് വ​രു​ത്തു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ന​ഗ​ര​ത്തി​ലെ ആ​റ് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ അ​വ​സ്ഥ പ്ര​ത്യേ​കം എ​ടു​ത്ത് പ​റ​ഞ്ഞാ​ണ് ഹൈ​ക്കോ​ട​തി വി​ഷ​യ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പ്പെ​ട്ട​ത്. ക​ലൂ​ർ - ക​ട​വ​ന്ത്ര റോ​ഡ്, ത​മ്മ​നം - പു​ല്ലേ​പ്പ​ടി റോ​ഡ്, തേ​വ​ര റോ​ഡ്, പൊ​ന്നു​രു​ന്നി - പാ​ലം റോ​ഡ്, ച​ളി​ക്ക​വ​ട്ടം റോ​ഡ്, വൈ​റ്റി​ല - കു​ണ്ട​ന്നൂ​ർ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

 

 

Advertisment