തിരുവനന്തപുരം: ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചില ചൊറി കേസുകൾ വരുമ്പോൾ അതിന്റെ പിറകേ പോകരുത്. വിവാദങ്ങളുടെ പിറകെ പോകാതെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സർക്കാരിനെ വെടക്കാക്കി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ സംഘടനകളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി മത്സരിക്കുന്നു.
എല്ലാ വർഗീയ പാർട്ടികൾക്കും ഒപ്പം ചേരുകയാണ് യുഡിഎഫ്. കോൺഗ്രസും ബിജെപിയും തമ്മിൽ നയപരമായി വലിയ വ്യത്യാസമൊന്നുമില്ല. ബിജെപിക്ക് കുറച്ച് വർഗീയത കൂടുതലാണ് എന്നേയുള്ളൂ എന്നും ഗണേഷ് പറഞ്ഞു