Advertisment

വാഹനങ്ങള്‍ കിടക്കുന്നത് കണ്ടപ്പോള്‍ കരുതിയത് വര്‍ക്‌ഷോപ്പാണെന്ന്; കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് എക്‌സൈസ് ഓഫീസില്‍; ഒടുവില്‍ കുടുങ്ങി ! സംഭവം അടിമാലിയില്‍

കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസിലെത്തി തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

New Update
excise-2

അടിമാലി: കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസിലെത്തി തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിലാണ് സംഭവം. പിന്‍വശത്തുകൂടി കയറിയതിനാല്‍ എക്‌സൈസ് ഓഫീസാണെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞില്ല.

Advertisment

ഓഫീസിന്റെ പിന്‍വശത്ത് കേസില്‍ പിടികൂടിയ വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്‌ഷോപ്പാണെന്നാണ് വിദ്യാര്‍ത്ഥികള്‍ കരുതിയതെന്ന് എക്‌സൈസ് വ്യക്തമാക്കി. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാര്‍ത്ഥികളില്‍ ചിലരാണ് എക്‌സൈസ് ഓഫീസിലെത്തിയത്.

ചെന്നുകയറിയത് എക്‌സൈസ് ഓഫീസിലേക്കാണെന്ന് മനസിലാക്കി വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി.  പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 

ഒപ്പമുണ്ടായിരുന്ന അധ്യാപകരെയും, തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെയും എക്‌സൈസ് വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കി. 

Advertisment