Advertisment

വടക്കൻ പാട്ട് ശീലിൽ ഒരു എഐ പാട്ട്; 'കടത്തനാടൻ തത്തമ്മ' യൂട്യൂബില്‍ റിലീസ് ചെയ്തു

ഉണ്ണിയാർച്ച, ഒതേനന്റെ മകൻ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആൽബത്തിനുവേണ്ടി പുനഃസൃഷ്ടിച്ചത്. 

New Update
kadathanadan thathamma

വടക്കൻ പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആൽബം, 'കടത്തനാടൻ തത്തമ്മ' യൂട്യൂബിൽ റിലീസ് ചെയ്തു. ഉണ്ണിയാർച്ച, ഒതേനന്റെ മകൻ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആൽബത്തിനുവേണ്ടി പുനഃസൃഷ്ടിച്ചത്. 

Advertisment

ഒതേനന്റെ മകനിൽ വിജയശ്രീ പാടിയ, 'കദളീവനങ്ങൾക്കരികിലല്ലോ' എന്ന പാട്ടിലെയും ഈ സിനിമയിലെ തന്നെ, പ്രേം നസീറും ഷീലയും അഭിനയിച്ച, 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന പാട്ടിലെയും ഉണ്ണിയാർച്ചയിലെ നസീറും രാഗിണിയും അഭിനയിച്ച, 'പുല്ലാണെനിക്കു നിന്റെ വാൾമുന' എന്ന പാട്ടിലെയും ഏതാനും ഷോട്ടുകളെ ഫോട്ടോകളാക്കി എഐ സൈറ്റുകളിലൂടെ വീഡിയോ ആക്കിയാണ് ആൽബത്തിനുള്ള ഷോട്ടുകൾ ഉണ്ടാക്കിയത്.

ഒരു യുവാവ് രാത്രിയുറക്കത്തിൽ ഒരു പാട്ട് സ്വപ്നം കാണുന്നതാണ് ആൽബത്തിന്റെ കഥ. തുടക്കത്തിൽ, ഈ പാട്ടിലൂടെ അയാൾ കാണുന്നത് വടക്കൻപ്പാട്ടു സിനിമകളിലെ പ്രണയഗാന രംഗങ്ങളാണ്. പാട്ടിനൊടുവിൽ, യുവാവിന്റെ പങ്കാളി ആ പാട്ടിലേക്കു കടന്നുവരികയും യുവാവ് ഉറക്കമുണരുകയും ചെയ്യുന്നതോടെ പാട്ട് അവസാനിക്കുന്നു. യുവാവിനെ പ്രോംറ്റിലൂടെയും പങ്കാളിയായ ജാൻവി ആൻഡ്‌റൂസ് എന്ന അവതാറിനെ എഐ ഇമേജിലൂടെയും ജനറേറ്റ് ചെയ്തിരിക്കുന്നു.

മ്യൂസിക്കും വോക്കലും എഐയിലാണ് ചെയ്തിരിക്കുന്നത്. മലയാള മനോരമ, ഇ-മലയാളി ഓൺലൈനുകളിൽ പ്രസിദ്ധീകരിച്ച, 'കടത്തനാടൻ തത്തമ്മ' എന്ന സതീഷ് കളത്തിലിന്റെ കവിതയാണ് പാട്ടാക്കി ചിട്ടപ്പെടുത്തിയത്.

എഡിറ്റിങ്ങും സംവിധാനവും സതീഷ് കളത്തിൽ നിർവഹിച്ചിരിക്കുന്നു. മലയാളചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണ്, സിനിമകളുടെ രംഗങ്ങളിൽനിന്നും ചിത്രങ്ങളെടുത്ത് എ.ഐയിലൂടെ ഒരു ചലച്ചിത്രം ഒരുക്കുന്നത്.

ഹൈലുയോ, ഹൈപ്പർ, എൽ.ടി.എക്സ്, പിക്സ് വേർഴ്സ് എന്നീ എ.ഐ. ജനറേറ്ററുകളിലൂടെ വീഡിയോകളും സുനോ എ.ഐയിലൂടെ മ്യൂസിക്കും വോക്കലും ചെയ്തിരിക്കുന്നു.

Advertisment