Advertisment

വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്, ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് സമാപിക്കും

New Update
election Untitled4.jpg

വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. മോക് പോളിങ് ആരംഭിച്ചു.

Advertisment

ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വയനാട് ലോക്സഭാ മണ്ഡ‍ലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും. കടുത്ത മത്സരം നടക്കുന്ന ചേലക്കരയിലെ വിജയം സംസ്ഥാന സർക്കാറിന് നിർണായകമാണ്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.4 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.57 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും, വയനാട്ടിലും വിജയിച്ച രാഹുൽ ​ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തിയതോടെയാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സഹോദരിയും കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവുമായ പ്രിയങ്കാ ​ഗാന്ധിയാണ് വയനാട്ടിൽ കോൺ​ഗ്രസ് സ്ഥാനാർഥി. സത്യൻ മൊകേരിയാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്.

Advertisment