Advertisment

ഫലം വരുമ്പോള്‍ പഴയപടി പാലക്കാട് കോണ്‍ഗ്രസും ചേലക്കര സിപിഎമ്മും പങ്കിട്ടെടുത്താല്‍ ഇരു മുന്നണികൾക്കും ആശ്വാസ ജയം. ചേലക്കര മാത്രം കിട്ടിയാല്‍ സര്‍ക്കാരിന് ജീവവായു. പാലക്കാടും ചേലക്കരയും കോണ്‍ഗ്രസ്‍ പിടിച്ചാല്‍ പിണറായിക്ക് കാലിടറും ! രണ്ടും നേടിയാല്‍ യുഡിഎഫില്‍ സതീശനാകും 'ക്യാപ്റ്റന്‍'. കോണ്‍ഗ്രസിന്‍റെ പുതിയ 'ലീഡറായി' വിഡി മാറും ! എല്ലാം നിശ്ചയിക്കുക 23 -ന് !

New Update
VD-Satheesan-Pinarayi-Vijayan

പാലക്കാട് : ജനങ്ങള്‍ വിധി എഴുതിക്കഴിഞ്ഞു. ഫലമറിയാന്‍ ഇനി 23 വരെ കാത്തിരിപ്പ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും ഇത് നല്‍കുന്ന രാഷ്ട്രീയ സൂചനകള്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ നിര്‍‌ണായകമാകും എന്നതാണ് പ്രത്യേകത.

Advertisment

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് യുഡിഎഫിന്‍റെയും ചേലക്കര സിപിഎമ്മിന്‍റെയും സിറ്റിങ്ങ് സീറ്റുകളാണ്. ആ നിലയില്‍ തന്നെയാണ് ഉപതെരഞ്ഞെടുപ്പ് ഫലം ‌എങ്കില്‍ ഇരുകൂട്ടര്‍ക്കും ആശ്വസിക്കാം.

ആ അനുപാതം മാറിയാല്‍ അത് ആര്‍ക്ക് പ്രതികൂലമാകുന്നുവോ അവരുടെ നില പരുങ്ങലിലുമാകും. യുഡിഎഫിന്‍റെ ആകമാനം പ്രതീക്ഷ പാലക്കാട് മാത്രമാണ്. ചേലക്കര ഇപ്പോഴും ഭൂരിഭാഗം നേതാക്കളും പ്രതീക്ഷിക്കുന്നില്ല.vd satheesan-16 


പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വയനാടും രണ്ട് നിയമസഭാ മണ്ഡലങ്ങളും തങ്ങള്‍ പിടിക്കും എന്ന് അവകാശപ്പെട്ടത്. അദ്ദേഹമായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ക്യാപ്റ്റന്‍.


അതാണ് വി.ഡി സതീശന്‍റെ വെല്ലുവിളിയും. കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് സീറ്റായ പാലക്കാട് ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ യുഡിഎഫില്‍ പിന്നെ സതീശനാകും താരം.

ഇതിനോടകം തന്നെ കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷന്‍ മാനേജര്‍ എന്ന് പേരെടുത്ത വിഡി സതീശന്‍ അതോടെ കോണ്‍ഗ്രസിന്‍റെ 'ഭാവി ലീഡര്‍' എന്ന് അംഗീകരിക്കപ്പെടും. ur-pradeep-ramya-haridas-1731575063


രണ്ടിടത്തും ഭൂരിപക്ഷം എത്ര ഉയരുന്നുവോ അത്രയും സതീശന്‍റെ തിളക്കവും വര്‍ധിക്കും. ചേലക്കരയിലും ഭരണവിരുദ്ധ തരംഗം ദൃശ്യമാണെങ്കിലും അവിടെ സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്‍റെ വ്യക്തി മികവ് പ്രചര‌ണത്തില്‍ സിപിഎമ്മിന് ഏറെ ഗുണം ചെയ്തിരുന്നു.


 മുന്‍ എംഎല്‍എ ആയിരുന്നിട്ടും കെ രാധാകൃഷ്ണനുവേണ്ടി സീറ്റ് മാറി കൊടുത്ത പ്രദീപിനോട് സ്വാഭാവിക ഇഷ്ടം ചേലക്കരക്കാര്‍ക്കും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനോട് അങ്ങനൊരു അടുപ്പം ചേലക്കരക്കാര്‍ക്കുണ്ടായിരുന്നുമില്ല.

പക്ഷേ യുഡിഎഫിന്‍റെ ഇലക്ഷന്‍ മാനേജ്മെന്‍റ് എണ്ണയിട്ട യന്ത്രം പോലായിരുന്നു. തൃക്കാക്കരയിലും പിന്നെ പുതുപ്പള്ളിയിലും കണ്ടതുപോലെ പഴുതുകളില്ലാത്ത വിധം ആസൂത്രിതമായിരുന്നു ഓരോ നീക്കങ്ങളും. 


എതിരാളികളിറക്കിയ എല്ലാ തന്ത്രങ്ങളും ദേഹത്ത് തട്ടാതെ അരിഞ്ഞു വീഴ്ത്തി. ട്രോളി ബാഗ് റെയ്ഡും ഏറ്റവും ഒടുവിലെ സന്ദീപ് പരസ്യങ്ങളും വരെ ഓരോന്നും തൊടുത്തിടത്തേയ്ക്കു തന്നെ സമര്‍ഥമായി തിരിച്ചുവിട്ടു.


വീഴ്ത്തുമെന്ന് ഉറപ്പിച്ച് ഇടതുപക്ഷം കൊടുത്തുവിട്ട ട്രോളി ബാഗ് ആപ്പില്‍ നിന്നും കോണ്‍ഗ്രസ് രക്ഷപെട്ടത് തലമുടി നാരിഴ വ്യത്യാസത്തില്‍ മാത്രം. സിപിഎം ആസൂത്രിതമായൊരുക്കിയ കെണിയെ പകച്ചു നില്‍ക്കാതെ 15 മിനിട്ടുകൊണ്ട് തലകീഴായ് മറിച്ചത് ഒരുപക്ഷേ സമീപ കാലത്ത് കേരളം കണ്ട ഏറ്റവും തന്ത്രപരമായ കരുനീക്കങ്ങളോടെയായിരുന്നു. 


റെയ്ഡിന് പറഞ്ഞു വിട്ടവര്‍ നിസഹായരായി നോക്കി നില്‍ക്കെ ആ ബാഗിലുണ്ടായിരുന്നതൊക്കെ അവർക്ക് മുന്നിലൂടെ കൂളായി പുറത്തേക്ക് വിട്ടു. അടിതെറ്റാതെ കാത്തത് വിഡി സതീശന്‍റെ സമയോചിതമായ ഇടപെടലും തന്ത്രങ്ങളുമായിരുന്നു. അങ്ങനെയായിരുന്നു ഓരോ നീക്കങ്ങളും.


അവസാനം മുസ്ലിം വോട്ടുകള്‍ കേന്ദ്രീകരിച്ച് സിപിഎം ഇറക്കിയ 'സന്ദീപ് വാര്യര്‍' സ്പെഷ്യല്‍ പരസ്യങ്ങള്‍ പോലും അത് തിരിച്ച് സിപിഎമ്മിന്‍റെ നെറുകയില്‍ വച്ചുകൊടുത്തു. സന്ദീപിനെ പാണക്കാട്ടേക്കയച്ചതും സമസ്തയുടെ ആസ്ഥാനത്തേയ്ക്കയച്ചതുമൊക്കെ പാകപ്പെടുത്തിയ അജണ്ടകളായിരുന്നു. എതിരാളികള്‍ കണ്ടു പഠിക്കേണ്ടതും.

Advertisment