Advertisment

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ധന്യ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ട്; പണം തട്ടിയെടുത്തത് ഡിജിറ്റല്‍ ഇടപാടിലൂടെ, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

 കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി. ധന്യാ മോഹന്റെ വലപ്പാട്ടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ധന്യയെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്.

New Update
company

തൃശൂര്‍: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും കൊല്ലം സ്വദേശിനി ധന്യാ മോഹന്‍ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ടെന്ന് വിവരം. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞു.

Advertisment

ധന്യയെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്.

 കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി. ധന്യാ മോഹന്റെ വലപ്പാട്ടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്.

Advertisment