Advertisment

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും; വാര്‍ത്താസമ്മേളനം രാവിലെ 11 മണിക്ക്

അജിത്കുമാറിനെ നീക്കണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കുമേൽ രാഷ്ട്രീയ സമ്മർദം ഏറുന്നുണ്ട്. 

New Update
cm Untitledmonkey

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.

Advertisment

എഡിജിപി എം.ആർ.അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നിർണായകമാണ്. 

ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ അജിത് കുമാറിനെതിരെ ഉയർന്നിരുന്നു.

വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് ഇടതു മുന്നണിക്ക് അകത്തും അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

അജിത്കുമാറിനെ നീക്കണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കുമേൽ രാഷ്ട്രീയ സമ്മർദം ഏറുന്നുണ്ട്. 

 

Advertisment