Advertisment

പുരസ്കാരങ്ങളുമായി ജനഹൃദയങ്ങളിലേക്ക് 'തണുപ്പ് '

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഛായാഗ്രാഹകനും എഡിറ്ററുമായ രാഗേഷ് നാരായണൻ നിരവധി പരസ്യ ചിത്രങ്ങളും ഷോർട് ഫിലിമുകളും ചെയ്ത ഭാവനാ സമ്പന്നത തണുപ്പിൻ്റെ സംവിധാനത്തിൽ മുന്നിട്ട് നിൽക്കുന്നു.

author-image
ഫിലിം ഡസ്ക്
Updated On
New Update
thanuppu location

നിരവധി ഫെസ്റ്റിവലുകളിൽ മികച്ച ചിത്രമായ "തണുപ്പ് " തിയേറ്ററിൽ മികച്ച അഭിപ്രായവും വിജയവും നേടി വരികയാണ്. ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത ''തണുപ്പ് " എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്ത പ്രത്യേക പ്രദർശനം തിരുവനന്തപുരം ഏരീസ് പ്ലക്സിൽ ഇന്നു നടന്നു.

Advertisment

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഛായാഗ്രാഹകനും എഡിറ്ററുമായ രാഗേഷ് നാരായണൻ നിരവധി പരസ്യ ചിത്രങ്ങളും ഷോർട് ഫിലിമുകളും ചെയ്ത ഭാവനാ സമ്പന്നത തണുപ്പിൻ്റെ സംവിധാനത്തിൽ മുന്നിട്ട് നിൽക്കുന്നു.

 മലയാളത്തിൽ ആരും ഇതുവരെ കൈവയ്ക്കാത്ത പ്രമേയത്തിൻ്റെ സവിശേഷത നിരവധി ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ നേടിക്കൊണ്ട്  തിയേറ്ററുകളിൽ റിലീസ് ചെയ്ത ശേഷം ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ മുന്നേറുകയാണ്.

 മുഖ്യതിഥിയായെത്തിയ മുതിർന്ന സംവിധായകൻ ബാലു കിരിയത്ത് തണുപ്പിൻ്റെ വിജയം ഏരീസ് പ്ലക്സ് തിയേറ്ററിൽ സംവിധായകനും നിർമ്മാതാവിനും തണുപ്പ് ടീമിനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ.ലക്ഷ്മി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

thanuppu location-2

ഈ ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.

മണികണ്ഠൻ പിഎസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം സംഗീതം പകർന്ന രണ്ട് മലയാളം ഗാനങ്ങളും ഒരു ഇംഗ്ലീഷ് ഗാനവും ചിത്രത്തിലുണ്ട്.

ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബിബിൻ അശോക് തന്നെയാണ് പശ്ചാത്തല സംഗീതവും, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ.രാമൻ, എഡിറ്റിംഗ്- സഫ്ദർ മർവ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ.

കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളി ലായിരുന്നു "തണുപ്പി"ന്റെ ലോക്കേഷൻ.

Advertisment