മലപ്പുറം: ഉയര്‍ന്ന സിസി യുള്ള പുതുതലമുറ ബൈക്കുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ ചീറിപ്പായുന്നതും അശ്രദ്ധയും അപകടം വിളിച്ചുവരുത്തുന്നുണ്ട്.
ബൈക്ക് ഓടിക്കുന്നതിനിടയിലെ മൊബൈല്‍ വിളിയായിരുന്നു നേരത്തെ അപകടങ്ങള്‍ക്ക് വഴിവെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ നോക്കിയുള്ള വാഹനമോടിക്കലാണ് വില്ലനാവുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പേകുന്നു.
റോഡിലെ കുണ്ടും കുഴിയും ദേശീയപാത വികസനത്തിലെ അശാസ്ത്രീയതയും അപകടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ ഉണ്ടായ അപകടത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഏഴ് പേര്‍ ബൈക്ക് യാത്രികരാണ്.
പൊലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ റോഡുകളില്‍ പരിശോധനയും ബോധവല്‍ക്കരണം ശക്തമാക്കുമ്പോഴും അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാത്തത് ആശങ്കപ്പെടുത്തുന്നതാണ്.
എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറത്താണ്. റോഡുകളുടെ അപര്യാപ്തത, വാഹനങ്ങളുടെ പെരുപ്പം, പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ്, അശ്രദ്ധ, അമിത വേഗം, ലഹരി ഉപയോഗിച്ചുമുള്ള വാഹനമോടിക്കല്‍ എന്നിവയാണ് വാഹനാപകടങ്ങള്‍ കൂടാന്‍ പ്രധാന കാരണങ്ങള്‍.
മലപ്പുറം ജില്ലയില്‍ റോഡപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടുന്നത് കൂടിയിട്ടുണ്ട്. അപകടങ്ങള്‍ ഏറെയും വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ്. റോഡിലെ വെളിച്ചക്കുറവ് മൂലം പലപ്പോഴും കാല്‍നട യാത്രക്കാര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കുന്ന പല ഇടങ്ങളില്‍ പോലും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം റോഡപകട മരണങ്ങളില്‍ 20 ശതമാനം കാല്‍നടയാത്രക്കാരാണ്. റോഡ് നിയമങ്ങള്‍ പാലിച്ചാല്‍ തന്നെ അപകടങ്ങള്‍ കാര്യമായി കുറയ്ക്കാനാവും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൃത്യമായ പരിശോധനയും ബോധവത്ക്കരണവും നടത്തുന്നുന്