Advertisment

എല്ലാം വേഗത്തില്‍ നടക്കും, പക്ഷേ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ അത് പാലിക്കണം; 'ഹെല്‍പ് ഫോര്‍ വയനാട് സെല്ലി'ന്റെ രൂപീകരണവും സ്വാഗതാര്‍ഹം; സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് വേണം, തൊഴില്‍ശാലകളും വേണം; എല്ലാം നടപ്പുള്ള കാര്യം തന്നെ; പക്ഷേ, അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കണം ! എങ്കില്‍ രണ്ടായിരം കോടിയും വേണ്ട - പ്രകാശ് നായര്‍ മേലില എഴുതുന്നു

New Update
G

വയനാട് പാക്കേജിന് 2000 കോടി ആവശ്യമുണ്ടോ ? ആദ്യമേ പറയുന്നു, ഞാനൊരു സാമ്പത്തിക വിദഗ്ദ്ധനല്ല, ഒരു ആർക്കിടെക്റ്റോ, പാരിസ്ഥിതിയുമായോ ഹരിതവിപ്ലവവുമായോ ബന്ധമുള്ള ആളുമല്ല. 

Advertisment

ഒരു സാധാരണക്കാരനായ എൻ്റെ  സംശയങ്ങളാണ് ഞാനിവിടെ കുറിക്കുന്നത്. ഇതിൽ തെറ്റുകുറ്റങ്ങ ളുണ്ടെങ്കിൽ ആർക്കും ചൂണ്ടിക്കാണിക്കാവുന്നതാണ്.

ഇനി വിഷയത്തിലേക്ക് വരാം.. വയനാട് ദുരന്തത്തിൽ 400 ൽ അധികം വീടുകൾ നഷ്ടമായി. 400 ൽ അധികം പേർ മരിച്ചതായും 100 ൽ കൂടുതൽ ആളുകളെ കാണാതായതായും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

സംസ്ഥാന സർക്കാർ കേന്ദ്രത്തോട് 2000 രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടതായി മാദ്ധ്യമങ്ങളിൽ വായിച്ച തോർക്കുന്നു. നഷ്ടപ്പെട്ട വീടുകളുൾപ്പെടെ ഉള്ള വിശദമായ കണക്കുകൾ തയ്യറാക്കി സമർപ്പിക്കാൻ പ്രധാനമന്ത്രി തൻ്റെ സന്ദർശന വേളയിൽ സംസ്ഥാ നത്തോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു

രാഹുല്‍ ഗാന്ധി, കർണ്ണാടക സർക്കാർ, മുസ്‌ലിം ലീഗ് എന്നിവർ 100 വീടുകൾ വീതവും നാഷണൽ സർവീസ് സ്‌കീം 150 വീട് കൂടാതെ നിരവധി ഗ്രൂപ്പുകളും സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് ഏതാണ്ട് 900 നടുത്ത് വീടുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്രയധികം വീടുകൾ അവിടെ ആവശ്യമില്ല.

ബൊച്ചേ ഉൾപ്പടെ നിരവധിയാളുകൾ വീടുവയ്ക്കാനുള്ള വസ്തു വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ വീടുകൾ പൂർത്തിയാകുമ്പോൾ അവർക്ക് വീട്ടുപകരണങ്ങൾ നൽകുമെന്നും പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നു. സന്തോഷ് പണ്ഡിറ്റ് അടുക്കളയിലേക്കുള്ള പാത്രങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞിരിക്കുന്നു.

cmdrf receipt

ആളുകളുടെ പുനരധിവാസമാണ് ഏറ്റവും വലിയ വെല്ലുവിളി. സുരക്ഷിതമായ സ്ഥലം കണ്ടെത്തി വീടുകൾ നിർമ്മിക്കും വരെ അവർക്ക് താൽക്കാലിക ഷെൽട്ടറുകൾ സർക്കാർ ചെലവിൽ ഒരുക്കണം. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഇനിയൊരു പുനരധിവാസം സാദ്ധ്യമല്ല. അവിടം റിസർവ് മേഖലയായി പ്രഖ്യാപിക്കേണ്ടതാണ്.

വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ വയനാട് കളക്ടറും നിലവില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐ.എ.എസിന്റെ കീഴില്‍ " ഹെല്‍പ് ഫോര്‍ വയനാട് സെല്‍ " രൂപവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. വളരെ നല്ല തീരുമാനമാണിത്. അതാണ് വേണ്ടത്. വാഗ്‌ദാനം ചെയ്തതെല്ലാം ഏകോപിപ്പിച്ചാൽ മാത്രമേ കാര്യങ്ങൾ വേഗത്തിൽ നടക്കുകയുള്ളൂ.

വീടുകൾക്കും വസ്തുവിനും പണം ആവശ്യമില്ല. ആവശ്യമുള്ളതിൽ അധികം വീടുകൾ വാഗ്ദാനം ചെയ്തവരോട് അതിനുള്ള പണം വാങ്ങിയാൽ വസ്തുവാങ്ങാൻ ഒരു പ്രയാസവുമില്ല. ഒരു വീടുവയ്ക്കാൻ 10 സെന്റ് സ്ഥലം കണക്കാക്കിയാലും 60 -70 ഏക്കറിൽ എല്ലാ നിർമ്മാണവും പൂർത്തിയാകും.

തകർന്ന പാലം, റോഡുകൾ, സ്‌കൂൾ കോളേജ്, ആശുപത്രി, കളിസ്ഥലം, ഒരു മിനി പാർക്ക്, കമ്യുണിറ്റി ഹാൾ, ആരാധനാലയങ്ങൾ ഷോപ്പിംഗ് കോംപ്ലക്സ്, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റോപ്പ് ഇതെല്ലം ഉൾക്കൊള്ളുന്ന ഒരു നല്ല ടൗൺഷിപ്പാണ് അവിടെ സുരക്ഷിതമായ സ്ഥലത്ത് ഒരുങ്ങേണ്ടത്. 

അവർക്ക് തൊഴിൽ ലഭ്യമാക്കാൻ ഏതെങ്കിലുമൊക്കെ തൊഴിൽശാലകൾ അവിടെ ആരംഭിക്കാൻ വ്യവസായികളോടും കേന്ദ്രസർക്കാറിനോടും അഭ്യർത്ഥിക്കണം. അത് നടപ്പുള്ള കാര്യം തന്നെയാണ്.

ഇനി കുറച്ചുവസ്തു സർക്കാർ വിലകൊടുത്തു വാങ്ങേണ്ടിവന്നാലും അധികം പണമാകില്ല. സെന്റിന് ഒരു ലക്ഷം കണക്കാക്കിയാലും 70 ഏക്കറിന് 50 -60  കോടിയാണ് വിലവരുക. വീടുകൾ ഒഴികെയുള്ള നിർമ്മിതികൾ എല്ലാം സർക്കാർ നടത്തേണ്ടിവന്നാലും 30 -35 കോടിക്കപ്പുറം പോകാനിടയില്ല.

ടൗൺഷിപ്പ് പൂർത്തിയാകുംവരെ അവർക്ക് വീടുവാടകയും  ആഹാരവും വസ്ത്രങ്ങളും അല്ലറ ചില്ലറ ചെലവുകൾക്കുള്ള പണവും നല്കണം. വയനാട്ടിലെ 14 ക്യാമ്പുകളിലായി 587 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഒരു വീട്ടിലെ വിവാഹിത രായവരെ വെവ്വേറെ കണക്കാക്കിയാണ് കുടുംബസംഖ്യ ഉയർന്നത്. വീട്ടുവാടക  ഒരു കുടുംബത്തിന് 2000 രൂപ കണക്കാക്കിയാലും മാസം ഉദ്ദേശം 12 ലക്ഷം രൂപയാകും. 6 -7 മാസത്തേക്ക് അല്ലെങ്കിൽ ഒരു കൊല്ലത്തേക്ക് 1.5  കോടി രൂപ.

കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിച്ച് മറ്റു ചെലവിന ത്തിൽ മാസം 10,000 രൂപ വീതം അനുവദിച്ചാൽ മാസം മൊത്തം 60 ലക്ഷം രൂപയാകും. ഒരു വർഷത്തേക്ക് 7.2 കോടി രൂപ വേണ്ടിവരും.

വീട്ടു സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തവരോട് അത് ഏർപ്പാടാക്കണം ഇല്ലെങ്കിൽ സർക്കാർ അതിനുള്ള പണം നൽകണം. ഫർണിച്ചറുകളും, ഫ്രിഡ്‌ജ്‌, ഗ്യാസ് ഉൾപ്പടെ വീട്ടുപകരണങ്ങൾ വാങ്ങി നൽകുകയോ    പണമായി നൽകുകയോ ചെയ്താലും ഒരു കുടുംബത്തിന് 2.5 ലക്ഷം തുക ധാരളമാണ്. 587 കുടുംബങ്ങൾക്ക് 15 കോടിയിൽ താഴെ രൂപ മാത്രമേ വേണ്ടിവരുകയുള്ളു. ഇതല്ലാതെ എന്താണ് ഇനി മറ്റു ചെലവുകൾ ?  ആർക്കും ചൂണ്ടി ക്കാണിക്കാം..

ഈ കണക്കുപ്രകാരം വസ്തുവിന് 60 കോടി, മറ്റുള്ള നിർമ്മാണങ്ങൾക്ക് 35 കോടി, വീട്ടുവാടക 1.5 കോടി രൂപ, മാസ ചെലവ് 7.2 കോടി, വീട്ടുപകരണങ്ങൾ 15 കോടി. അങ്ങനെ ആകെ ചെലവ് 118.7 കോടിയാണ് വരുന്നത്. ഇത് കൂടാതെ വരുന്ന മറ്റുള്ള എന്തെങ്കിലും ചെലവുകൾ ഉൾപ്പെടു ത്തിയാലും 120- 130 കോടി കവിയില്ല.

ഇതുകൂടാതെ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മരിച്ചവർക്കുള്ള 6 ലക്ഷം രൂപയുടെ ധനസഹായത്തിൽ 2 ലക്ഷം രൂപ മാത്രമാണ് കേരളം നൽകുന്നത്. ബാക്കി 4 ലക്ഷം കേന്ദ്ര ദുരിതാശ്വാസ ഫണ്ടാണ്. അതുപോലെ പരുക്കേറ്റവർക്കുള്ള ധനസഹായത്തിലും കേന്ദ്രഫണ്ടുണ്ട്.

ഇന്നുവരെ ( 16 -08 -2024 ) മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവന 160.79 കോടിയാണ്.

കോവിഡ് 19 സമയത്തു ലഭിച്ച 1129.74 കോടിയിൽ 1111.15 കോടി മാത്രമാണ് ചെലവഴിച്ചത്. അതിൽ മിച്ചം 18.59 കോടിയുണ്ട്.

2018 -19 പ്രളയകാലത്ത് ലഭിച്ച സംഭാവന 4970.29 കോടി രൂപയാണ്. ഇതിൽ ചെലവായത് 4738.77 കോടി രൂപ മാത്രം. അതിൽ ബാക്കി യുള്ളത് 231.52 കോടി രൂപ.

അങ്ങനെ മുൻകാല മിച്ചം 250.11 കോടി രൂപ ബാങ്കിൽ ഡിപ്പോ സിറ്റുണ്ട്. 2020 മുതലുള്ള പലിശയും കൂട്ടുമ്പോൾ തുക വർദ്ധിക്കും.

ഇപ്പോൾ ലഭിച്ച 160.79 കോടി രൂപയും പഴയ മിച്ചവും കൂടി ചേർത്താൽ മൊത്തം 410.90 കോടി രൂപ കേരള സർക്കാരിന്റെ പക്കൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ലഭിച്ചത് മിച്ചമുണ്ട്. കൂടാതെ മുസ്‌ലിം ലീഗ് ഫണ്ട് ഇന്നലെവരെ 24 കോടി പിന്നിട്ടു. ആഗസ്റ്റ് 31 വരെ 50 കോടിയിൽ അധികമുണ്ടാകുമെ ന്നാണ് അനുമാനം. ഇതെല്ലം ദുരിതാശ്വാസത്തിനുവേണ്ടി മാത്രം ചെലവാക്കാനുള്ള പണമാണ്.

ഇത്തവണ ആളുകൾ സംഭാവന നൽകിയത് വളരെ കുറവാണ്. അതിൻ്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ കേരള സർക്കാർ വയനാട് ദുരന്തബാധിതർക്ക് പ്രഖ്യാപി ച്ചിട്ടുള്ള സർക്കാർ ധനസഹായ പാക്കേജ് ഒട്ടും തൃപ്തികരമല്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ കേന്ദ്രസർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ കേരള സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അങ്ങനെ 6 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് അപര്യാപതമാണ്. കേരളം 4 ലക്ഷമെങ്കി ലും നൽകേണ്ട താണ്. അതും കേന്ദ്ര ഫണ്ടിലെ 4 ലക്ഷവും പ്രധാനമന്ത്രി പ്രഖ്യാ പിച്ച 2 ലക്ഷവും ചേർത്ത് 10 ലക്ഷം രൂപ ലഭിക്കുന്നത് അവർക്ക് വലിയ ആശ്വാസമാണ്. കേരളസർക്കാറിന് ഖജനാവിൽനിന്നും നയാ പൈസ എടുക്കേണ്ടതില്ല. ഇത് ആളുകൾ ദുരന്തബാധിതർക്കു മാത്രമായി തന്ന പണമാണ് .

അതുപോലെ ജോലിചെയ്യാൻ കഴിയാതെ സ്ഥായിയായി പരുക്കും അംഗഭംഗവും വന്നവർക്കും കേന്ദ്ര സംസ്ഥാന വിഹിതമായി 10 ലക്ഷം രൂപ നൽകണം.. കാരണം അവർക്ക് ഇനി ജോലിചെയ്യാ നാകില്ല. ഇത്ത രത്തിൽ മരണപ്പെട്ട വ്യക്തിക്ക് കേരളം നൽകുന്ന 4 ലക്ഷവും സ്ഥായിയായി പരുക്കേറ്റവർക്ക് നൽകുന്ന 4 ലക്ഷവും ചേർത്താൽ 30 കോടി രൂപാ മാത്രമേ വേണ്ടിവരുകയുള്ളു. അപ്പോ ഴും ഈ കണക്കു പ്രകാരം 150 -160  കോടി മാത്രമേ മൊത്തത്തിൽ വേണ്ടി വരുകയുള്ളു.

ഇപ്പോൾത്തന്നെ ആ തുക ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഇനിയും സംഭാവനകൾ എത്താനുണ്ട്. സർക്കാർ ഉദ്യോഗ സ്ഥരുടെ 5 ദിവസത്തെ സാലറി, മറ്റുള്ള സംഭാവനകൾ ഉൾപ്പെടെ 200 കോടി വരുമെന്നാണ് അനുമാനം.  അപ്പോൾ പഴയ മിച്ചം വന്ന പ്രളയഫണ്ട് 250 കോടി എടുക്കേണ്ട ആവശ്യമേയില്ല.

ഇതുകൂടാതെയാണ് ഇനി കേന്ദ്ര സർക്കാർ ഫണ്ട് ഒക്കെ വരാ നുള്ളത്. കേന്ദ്രഫണ്ട് എത്രയെന്ന് അറിവായിട്ടില്ല.

 പുനരധിവാസ പ്രവർത്തനങ്ങൾ പൂർണ്ണമായും ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായാൽ അഴിമതിയും അനാവത്തു ചെലവുകളും ധൂർത്തും ഒഴിവാകും. ഇനി എൻ്റെ ചോദ്യം വയനാടിന് എന്തിനാണ് ഈ രണ്ടായിരം കോടി എന്നതാണ് ?

-പ്രകാശ് നായര്‍ മേലില

Advertisment