Advertisment

വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ പിടിയിൽ

New Update
Y

മാനന്തവാടി: വിവാഹ വാഗ്ദാനം നൽകി പീഡനം ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. വയനാട് പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നിയെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയായിരുന്നു.

Advertisment

കണ്ണൂരിൽ നിന്നാണ് അന്വേഷണ സംഘം ബെന്നിയെ പിടികൂടിയത്. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.

ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ടി.എ അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിൻ, എ.എസ്. ഐ സജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ അസീസ്, റാംസൺ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിത, അനിൽകുമാർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment