Advertisment

ആമയിഴഞ്ചാന്‍ മാലിന്യ പ്രശ്നം: ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി നഗരസഭ

തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയെന്നും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
shafeek cm
New Update
G

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും നഗരസഭ അറിയിച്ചു.

Advertisment

മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ജൂലൈ 18 മുതല്‍ 23 വരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1.42 ലക്ഷം രൂപ ഒരാഴ്ചക്കുള്ളില്‍ പിഴ ഈടാക്കി. 65 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചു.

തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയെന്നും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തെ തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനിരിക്കെയാണ് തിരുവനന്തപുരം നഗരസഭയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Advertisment