Advertisment

വീട്ടിൽ വ്യാജ ചാരായ വിൽപ്പന നടത്തി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷങ്ങൾക്കു ശേഷം പിടിയിൽ

New Update
case

മാന്നാർ: വീട്ടിൽ വ്യാജ ചാരായ വിൽപ്പന നടത്തിയശേഷം പിടിയിലായി, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷങ്ങൾക്കു ശേഷം പിടികൂടി . മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹ(43) നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

 2002 ലാണ് മനോജ് മോഹനനെ പോലീസ് പിടികൂടിയത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ ലോങ്ങ് പെന്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ അഭിരാം സി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജിദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘം വീട്ടിലെത്തിയാണ് മനോജിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment