Advertisment

വിചിത്രമായ കാരണങ്ങൾ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്; മുസ്ലിം ലീഗ് നേതാവും എം പി യുമായ ഇ ടി മുഹമ്മദ്‌ ബഷീർ

author-image
ഇ.എം റഷീദ്
New Update
madrasa

ആലപ്പുഴ: വളരെ വിചിത്രമായ കാരണങ്ങൾ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഭാഗത്ത് നിന്നുവന്ന കത്തെന്ന് മുസ്ലിം ലീഗ് നേതാവും എം പി യുമായ ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു.

Advertisment

രാജ്യത്തെവിടെയും മദ്രസകളോ മദ്രസ വിദ്യാഭ്യാസ ബോർഡോ സ്‌കൂൾ വിദ്യാഭ്യാസത്തെ ഒരു തരത്തിലും എതിർക്കുന്നില്ല . സ്‌കൂൾ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് .

ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾ സ്‌കൂളുകളിൽ എത്താത്തതിന്റെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി പ്രതിവിധി നടപ്പിലാക്കുകയാണ് വേണ്ടത് . പൂർണതോതിൽ ന്യൂപക്ഷ ക്ഷേമ ഫണ്ടുകൾ അതാത് മേഖലയിൽ തന്നെ കൃത്യമായി ചിലവഴിക്കുന്നുണ്ടോ എന്നാണ് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടത് .

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ് ബാലാവകാശ കമ്മീഷന്റെ ഈ ഇടപെടൽ . അതോടപ്പം തന്നെ ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാനും ശ്രമം നടക്കുന്നു .ദേശീയ ബാലാവകാശ കമ്മീഷൻ ഈ തീരുമാനത്തിൽ നിന്നും ഉടൻ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപെട്ടു

Advertisment