Advertisment

കാരുണ്യ ശ്രേഷ്ഠ പുരസ്കാരത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 'സമ്മാനിച്ച് ഹാരിസ് രാജ'

New Update
HAREEZ

ആലപ്പുഴ: നഗരസഭ നൽകിയ കാരുണ്യ ശ്രേഷ്ഠ പുരസ്കാരത്തുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 'സമ്മാനിച്ച് ഹാരിസ് രാജ' നഗരസഭ നല്കിയ 10,001 രൂപയും വേദിയിൽ വച്ചു തന്നെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എൻ.എം. പാലിയേറ്റിവിനു ട്രസ്റ്റിന് നൽകി. ഇതിനു പുറമേ നഗരസഭ ശാന്തിമന്ദിരത്തിലെ ' 28 പേർക്കും പുതുവസ്ത്രങ്ങളും നല്കി. 

Advertisment

10 മക്കളും ഉപേക്ഷിച്ച കമലാസനൻ എന്ന വയോധികനെ സഹായിച്ചതു മുൻ നിർത്തിയാണ് കാരുണ്യ ശ്രേഷ്ഠ പുരസ്കാരം നൽകിയത്. നഗരസഭാ അധ്യക്ഷ കെ.കെ. ജയമ്മ അവാർഡ് സമ്മാനിച്ചു. ജില്ലയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ മുൻ നിരയിലേക്ക് ആലപ്പുഴ നഗ സഭയെ ഉയർത്തുമെന്ന് കെ.കെ. ജയമ്മ പറഞ്ഞു. ചടങ്ങിൽ ആശാവർക്കർ'നജീമയെയും ആദരിച്ചു. 

ശാന്തിമന്ദിരത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. പ്രേം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാർഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ,കൗൺസിലർമാരായ ബി. നസീർ, ശ്രീലേഖ , റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു. 

പാലിയേറ്റിവ് വാരാചരണ ഭാഗമായി ഇതിനോടനുബന്തിച്ചു ശാന്തിമന്ദിരത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിന് പാലിയേറ്റീവ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സി.ഒ രാജേന്ദ്രകുമാർ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: കെ. വേണുഗോപാൽ, ഡോ:ജി അരുൺ,  ഹെൽത്ത് ഓഫീസർ വർഗീസ് , ഹെൽത് ഇൻസ്‌പെക്ടർ ശങ്കർമണി എന്നിവർ നേതൃത്വം നല്കി

Advertisment