Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് കോടി രൂപയുടെ സമ്മാനവുമായി ഓണം സ്വർണ്ണോത്സവം സംഘടിപ്പിക്കുന്നു

author-image
കെ. നാസര്‍
New Update
akgsma-2

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഓണം സ്വർണ്ണോത്സവം ലോഗോ പ്രകാശനം മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട് ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് നൽകി എ.കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡൻ്റ് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദനും, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളിയും ചേർന്ന് പ്രകാശനം ചെയ്യുന്നു എസ്. അബ്ദുൽ നാസർ, അയ്മു ഹാജി, എർബാദ്അസീസ്, റോയി പാലത്ര , അരുൺനായിക്ക് എന്നിവർ സമീപം

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെനേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച് സ്വർണ്ണവ്യാപാര മേഖല കേന്ദ്രീകരിച്ച് മൂന്ന് കോടി രൂപയുടെ സമ്മാനവുമായി ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 1 വരെ സ്വർണ്ണോത്സവം നടത്തുമെന്ന് സംഘാടക സമിതി സംസ്ഥാന ചെയർമാൻ ഏർബാ ദ് അസീസ് (മലപ്പുറം) ജനറൽ കൺവീനർ നസീർ പുന്നക്കൽ (ആലപ്പുഴ) എന്നിവർ അറിയിച്ചു.

Advertisment

സ്വർണ്ണ വ്യാപാരശാലകളിൽ നിന്നും സ്വർണ്ണം വാങ്ങുന്നവർക്ക് കൂപ്പൺ നൽകി നറുക്കെടുക്കുന്ന കസ്റ്റമറിന് ഒന്നാം സമ്മാനം 101 പവനും, രണ്ടാം സമ്മാനം 50 പവനും മൂന്നാം സമ്മാനം 25 പവനും നൽകും. കൂടാതെ ജില്ലകൾ കേന്ദ്രീകരിച്ചും, യൂണിറ്റ് കേന്ദ്രീകരിച്ചും 'സമ്മാനങ്ങൾ നൽകും.

ഓണം സ്വർണ്ണോത്സവത്തിൻ്റെ ലോഗോ പ്രകാശനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് നൽകി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ - ബി. ഗോവിന്ദനും 'ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളിയും, ട്രഷറർ എസ്. അബ്ദുൽ നാസർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ഏർബാദ്അസീസ്. ജനറൽ കൺവീനർ നസീർ പുന്നക്കൽ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്മാരായ റോയി പാലത്ര , അയ്മു ഹാജി, സെക്രട്ടറിമാരായ അരുൺ നായിക്ക്, ഫൈസൽ,കണ്ണൻശരവണ, ബി. പ്രേമാനന്ദ്, ജോസ് ആലുക്ക, എന്നിവർ പങ്കെടുത്തു.

Advertisment