Advertisment

പാമ്പാടിയില്‍ ബ്രേക്ക് തകരാറിനെ തുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം. കാര്‍ ബസ് കാത്തു നിന്നവരെ ഇടിക്കാതിരുന്നതു ഡ്രൈവറുടെ സമയോജിത ഇടപെടലിലൂടെ. കാര്‍ നിര്‍ത്തിയതു മതിലിലേക്ക് ഇടിച്ചുകയറ്റി

പാമ്പാടി നെടുംകുഴിയില്‍ ബ്രേക്ക് തകരാര്‍ മൂലം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് അപകടം

New Update
pmpdy acdnt

പാമ്പാടി: പാമ്പാടി നെടുംകുഴിയില്‍ ബ്രേക്ക് തകരാര്‍ മൂലം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് അപകടം. ഇന്നു വൈകിട്ട്  5.10 നായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. 8 ാം മൈല്‍ സ്വദേശിനിയായ ലിസി ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഓട്ടത്തിനിടെ കാറിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു.

Advertisment

കാര്‍ നിയന്ത്രണം നഷ്ടമായി എന്നറിഞ്ഞ ലിസി ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മധൈര്യം വീണ്ടെടുത്തു. അപ്പോഴേയ്ക്കും കാര്‍ നെടുംകുഴിയില്‍ ബസ് കാത്തു നില്‍ക്കുന്നവർക്കു നേരെ പാഞ്ഞിരുന്നു.

ബസ് കാത്തു നിന്നിരുന്നവരെ ഇടിക്കാതിരിക്കാന്‍ തൊട്ടടുത്ത മതിലില്‍ കാര്‍ ഇടിപ്പു നിര്‍ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഒരു വശത്തേയ്ക്കു മറിഞ്ഞു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചു.

Advertisment