Advertisment

ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാന്‍ നീക്കം

വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.

author-image
shafeek cm
Updated On
New Update
road show akash thillenkeri

കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. വാഹനം നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.

Advertisment

മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനമാണ് ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. സീറ്റ് ബെല്‍റ്റിടാതെ രൂപമാറ്റം വരുത്തിയ വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചതോടെയാണ് വിഷയം വന്‍ ചര്‍ച്ചയായി മാറിയത്. ഇതേ വാഹനത്തിന് നേരത്തെ മൂന്ന് തവണ കേരള മോട്ടോര്‍ വകുപ്പ് പിഴയിട്ടിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ലേലത്തില്‍ വാങ്ങിയ വാഹനമാണ് ഇത്. വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു, ഇത് സുരക്ഷാ ഭീഷണിയാണ്, ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റിയതിനെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനും അടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയിയെ അറിയിച്ചത്.

Advertisment