Advertisment

മൂന്ന് പുണ്യകരമായ പ്രവര്‍ത്തി; ബക്രീദ്  ആഘോഷം ഈ ഘട്ടങ്ങളിലൂടെ..

400 ഗ്രാം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നല്‍കണമെന്നാണ് നിയമം.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
535555

ജൂണ്‍ 17ന് മുസ്ലിം വിശ്വാസികള്‍ ബക്രീദ് ആഘോഷിക്കുകയാണ്.  തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുക, പാവങ്ങള്‍ക്ക് ദാനം നല്‍കുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപ്പെരുന്നാള്‍ ദിനം അനുഷ്ഠിക്കുന്നത്.

Advertisment

ഈ ദിവസം ആടിനെ ബലി കഴിക്കുകയും മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലി നല്‍കിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നല്‍കുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നല്‍കണമെന്നാണ് നിയമം.

ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും (ഈദ് ഉല്‍ ഫിത്വര്‍), പിന്നീട് വലിയ പെരുന്നാളാണ് (ബക്രീദ്). ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാള്‍ തീയതി കണക്കാക്കുന്നത്. ദുല്‍ ഹജ്ജ മാസത്തിലാണ് വലിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത് റമദാല്‍ മാസത്തിലാണ്. ചെറിയ പെരുന്നാള്‍ ലോകത്ത് സ്‌നേഹത്തിന്റെ സമാധാനത്തിന്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാള്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വവും നല്‍കുന്നു.

 

Advertisment