Advertisment

ബക്രീദിന് രുചി പകരാന്‍ ചിക്കന്‍ ഡോനെറ്റ് തയാറാക്കാം...

ആഘോഷങ്ങളുടെ ഭാഗമായി ഓരോ വീടുകളിലും വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കാറുണ്ട്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
575757

ബക്രീദ് ഇതാ അടുത്തെത്തി. ആഘോഷങ്ങളുടെ ഭാഗമായി ഓരോ വീടുകളിലും വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കാറുണ്ട്. ആ കൂടെ സ്‌പെഷ്യലായി ചിക്കന്‍ ഡോനെറ്റ് കൂടി തയാറാക്കിയാലോ... 

Advertisment

എല്ലില്ലാത്ത ചിക്കന്‍ - 200 ഗ്രാം

ബ്രെഡ് കഷ്ണം - മൂന്ന് കഷ്ണം

പച്ചമുളക് - മൂന്നെണ്ണം

പുഴുങ്ങിയ ഉരുളക്കിഴങ്ങ്- ഒന്ന്

സവാള-ഒന്ന്

ചതച്ച മുളക്- ഒരു ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി- ഒരു ടീ സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-
ഒരു ടേബിള്‍ സ്പൂണ്‍

മുട്ട- ഒന്ന്

പാന്‍കോ ബ്രെഡ് ക്രമ്പ്‌സ്
മല്ലിയില

ഉപ്പ് - പാകത്തിന്


ഉണ്ടാക്കുന്ന വിധം:

മിക്‌സിയില്‍ ചിക്കന്‍, ഇഞ്ചി, വെളുത്തുള്ളി, മുളക്, ഉരുളക്കിഴങ്ങ്, മല്ലിയില, ബ്രെഡ് എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ചതച്ച മുളക്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഉരുട്ടിയെടുക്കണം. ഇതിനെ വടയുടെ ആകൃതിയില്‍ നടുവില്‍ ഹോള്‍ ഇട്ട് വയ്ക്കുക. 

അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. ശേഷം തണുപ്പിച്ചു വച്ച ചിക്കന്‍വടയെ മുട്ടയിലും പങ്കോ ബ്രെഡ് ക്രംസിലും മുക്കിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ എണ്ണയില്‍ മുക്കി പൊരിച്ചെടുക്കുക. നല്ല ചൂടോടെ ടൊമോറ്റോ സോസിനൊപ്പം വിളമ്പാം. 

 

 

Advertisment