Advertisment

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലിപ്പെരുന്നാള്‍; ചരിത്രമറിയാം...

ഈ വര്‍ഷം ജൂണ്‍ 10നാണ് ബക്രീദ് ആഘോഷിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
3535636336

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കില്‍ ബലിപ്പെരുന്നാളായി ആഘോഷിക്കുന്നത്. ഈദുല്‍ അദ്ഹ എന്നാണ് അറബിയില്‍ ബക്രീദ് അറിയപ്പെടുന്നത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. 
ഈദുല്‍ അദ്ഹ എന്നാല്‍ ബലിപ്പെരുന്നാള്‍. 

Advertisment

ഈ വര്‍ഷം ജൂണ്‍ 17നാണ് ബക്രീദ് ആഘോഷിക്കുന്നത്. ദൈവ കല്‍പ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകന്‍ ഇസ്മാഇല്‍നെ  ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലിപ്പെരുന്നാള്‍. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നതാണ് പ്രധാന ആചാരം. 

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രവാചകനായ ഇബ്രാഹിം നബിക്ക് പുത്രന്‍ പിറന്നത്. പുത്രന്റെ പേര് ഇസ്മാഇല്‍ എന്നായിരുന്നു. ഒരിക്കല്‍ അള്ളാഹു സ്വപ്നത്തില്‍ വന്ന നിനക്ക് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്വജിക്കാന്‍ ഇബ്രാഹിമിനോട് പറഞ്ഞു. ദൈവ കല്‍പ്പന അനുസരിച്ച് തന്റെ പ്രിയപുത്രനെ ബലികൊടുക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍ത്തില്ല. 

എന്നാല്‍, പരീക്ഷണത്തില്‍ ഇബ്രാഹിമിന്റെ ഭക്തിയില്‍ അള്ളാഹു സംപ്രീതനായി. ബലി നല്‍കുന്ന സമയത്ത് ദൈവദൂതന്‍ എത്തുകയും ഇസ്മാഇല്‍നെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ ദിനത്തിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാളായി ആചരിക്കുന്നത്. ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രനും കൂടി പിന്നീട് ജനിച്ചു.

Advertisment