Advertisment

എല്‍.ഡി.എഫിന്റെ പത്രപരസ്യം ഒരു തരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ല, ഇത്രയും മോശമായ ഒരു സമീപനം ശരിയല്ല: കെ. മുരളീധരന്‍

"പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാന്‍ പോകുന്നില്ല"

New Update
424242

പാലക്കാട്: എല്‍.ഡി.എഫിന്റെ പത്രപരസ്യം ഒരു തരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. 

Advertisment

യു.ഡി.എഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന്റെ പരസ്യങ്ങള്‍ക്ക് കഴിയില്ല. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ശുഭപ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തില്‍ മതസൗഹാര്‍ദം വേണം. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രസ്താവനയാണ് ഇടതുപക്ഷമുന്നണി രണ്ട് പ്രമുഖ പത്രങ്ങളിലും നല്‍കിയ വാര്‍ത്ത. 

പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാന്‍ പോകുന്നില്ല. എല്‍.ഡി.എഫിന്റെ പത്രപരസ്യം ഒരു തരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ല. ഇടതുപക്ഷം ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ഇന്നലെ നടന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത്രയും മോശമായ ഒരു സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Advertisment