Advertisment

മുന്‍ വൈരാഗ്യം; ഇടുക്കി രാജകുമാരിയില്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം.

New Update
53535353

ഇടുക്കി: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് ഇടുക്കി രാജകുമാരി എന്‍.എസ്.എസ്. കോളേജ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍. രാജകുമാരി സ്വദേശികളായ അഭിജിത്ത്, ആദിത്യന്‍, ബെനഡിക്ട്, അശ്വിന്‍, ആദര്‍ശ്, ജുവല്‍, കെഹന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

Advertisment

ആക്രമണത്തില്‍ ലക്ഷദ്വീപ് സ്വദേശിയും എന്‍.എസ്.എസ. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ സൈദ് മുഹമ്മദ് നിഹാല്‍, സുഹൃത്തുക്കളായ അജയ്, ഹരിദേവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. നിഹാലിനോട് പ്രതികളില്‍ ചിലര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി കയറി വന്ന പ്രതികള്‍ പിന്നില്‍ നിന്ന് മര്‍ദിക്കുകയായിരുന്നു. 

 

Advertisment