Advertisment

കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ചു, വന്ദേഭാരത്  ട്രെയിനിനുനേരെ കല്ലെറിഞ്ഞു: പ്രതികള്‍ അറസ്റ്റില്‍

വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പതിനേഴുകാരനാണ് പിടിയിലായത്.

New Update
545454666

കാസര്‍ഗോഡ്: കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. 

Advertisment

ട്രാക്കില്‍ കല്ലുവച്ച സംഭവത്തില്‍ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍ഗോഡ് എത്തിയതെന്ന് ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ എം. അലി അക്ബര്‍ പറഞ്ഞു.

വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പതിനേഴുകാരനാണ് പിടിയിലായത്. നവംബര്‍ എട്ടിന് ബേക്കല്‍ പൂച്ചക്കാട് വച്ചാണ് കല്ലേറുണ്ടായത്. ആര്‍.പി.എഫും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

 

 

 

Advertisment