Advertisment

എ.ഡി.എമ്മിന്റെ മരണകാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്, ദിവ്യയുടെ പ്രസംഗത്തില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു, രണ്ട് ദിവസത്തില്‍ വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന് ഉദാഹരണമായിരുന്നു;  പി.പി. ദിവ്യയ്‌ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്ന്  പ്രോസിക്യൂഷന്‍

ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യുഷന്റെ വാദം.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
3535353

തലശേരി: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യുഷന്റെ വാദം.

Advertisment

എ.ഡി.എമ്മിന്റെ മരണകാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. പത്ത് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തത്. ദിവ്യയുടെ പ്രസംഗത്തില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. രണ്ട് ദിവസത്തില്‍ വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന് ഉദാഹരണമായിരുന്നു. മാധ്യമങ്ങളെ വിളിച്ചുവരുത്തിയത് ഇതേ ഉദ്ദേശത്തിലായിരുന്നു.

പ്രസംഗം റെക്കോര്‍ഡ് ചെയ്തതും ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങിയിരുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. കളക്ടറോട് എ.ഡി.എമ്മിനെക്കുറിച്ച് ദിവ്യ പരാതി പറഞ്ഞിരുന്നു. 

എന്നാല്‍, അഴിമതി ആരോപണം യാത്രയയ്പ്പ് ചടങ്ങില്‍ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. യോഗം ആരോപണത്തിനുള്ള സ്ഥലമല്ലെന്ന് കളക്ടര്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ല. ദിവ്യയ്ക്കു പരാതിയുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നല്‍കാമായിരുന്നു. 

ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാല്‍ ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. എല്ലാവരും ഉദ്യോഗസ്ഥരെ ക്രൂശിച്ചാല്‍ സമൂഹത്തിന്റെ അവസ്ഥ എന്താകും. വിജിലന്‍സ്, പോലീസ് സംവിധാനങ്ങള്‍ എന്തിനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

 

Advertisment