Advertisment

കെ.എസ്.ഇ.ബി. പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ്: സര്‍ക്കാര്‍  ഉത്തരവ് നടപ്പാക്കണമെന്ന് പെന്‍ഷനേഴ്‌സ് കൂട്ടായ്മ

സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലീഗല്‍ സമിതി കണ്‍വീനര്‍ വി.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

New Update
42424

കോഴിക്കോട് വൈദ്യുതി ഭവന്‍ അങ്കണത്തില്‍ കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ജില്ലാതല ജാഗ്രതാ സദസ് കെ.എസ്.ഇ.ബി.  മുന്‍ ഡയറക്ടര്‍ എം. മുഹമ്മദാലി റാവുത്തര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.


കോഴിക്കോട്: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മാസ്റ്റര്‍ ട്രസ്റ്റില്‍ ത്രികക്ഷി കരാര്‍ പ്രകാരം നിക്ഷേപിക്കേണ്ട പെന്‍ഷന്‍ ഫണ്ട് കെ.എസ്.ഇ.ബി. ലിമിറ്റഡ് വകമാറ്റിയത് പലിശ സഹിതം തിരിച്ചടയ്ക്കാനുള്ള സെപ്റ്റംബര്‍ ആറിലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കി പെന്‍ഷന്‍ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നിയമസമര നടപടികള്‍ക്ക് രൂപം നല്‍കുമെന്ന് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് കൂട്ടായ്മ സാങ്കേതിക സമിതി കണ്‍വീനറും കെ.എസ്.ഇ.ബി. മുന്‍ ഡയറക്ടറുമായ എം. മുഹമ്മദാലി റാവുത്തര്‍.

Advertisment

മാസ്റ്റര്‍ ട്രസ്റ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു ഉടന്‍ നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, പെന്‍ഷന്‍ കാര്‍ക്ക് ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സും വെല്‍ഫയര്‍ ഫണ്ടും ഏര്‍പ്പെടുത്തുക, കരാര്‍ കാലാവധി കഴിയുന്ന മണിയാര്‍, കായംകുളം വൈദുതപദ്ധതികള്‍ കെ.എസ്.ഇ.ബി. ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോഴിക്കോട് വൈദ്യുതി ഭവന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ജില്ലാതല ജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലീഗല്‍ സമിതി കണ്‍വീനര്‍ വി.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.  വിജയന്‍,ഉത്തരമേഖല സെക്രട്ടറി പി.വി. ദിനേശ് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി പി.അബ്ദുള്‍ സമദ്, ജില്ലാ പ്രസിഡന്റ് പി.ഐ. അജയന്‍, സെക്രട്ടറി പി. ശ്രീവത്സന്‍, സി. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.  

 

 

Advertisment