Advertisment

വയനാട്ടിലെ വിവിധ മസാജ്, സ്പാ കേന്ദ്രങ്ങളില്‍  പോലീസ് പരിശോധന; മതിയായ രേഖകളില്ലാത്ത  37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്

New Update
4546ee6

കല്‍പ്പറ്റ: വയനാട്ടിലെ വിവിധ മസാജ്, സ്പാ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി. 37 ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. സ്ഥാപന ഉടമകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മതിയായ രേഖകള്‍ ഹാജരാക്കണം. 

Advertisment

ആയുര്‍വേദ മസാജ് എന്ന പേരില്‍ ടൂറിസത്തിന്റെ മറപിടിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisment