Advertisment

കമല്‍ മുഹമ്മദ് മികച്ച ഇംഗ്ലീഷ്  എഴുത്തുകാരുടെ പട്ടികയില്‍

വിദേശികള്‍ അടക്കം മുന്നൂറില്‍പ്പരം എഴുത്തുകാരില്‍ നിന്നാണ് കമല്‍ മുഹമ്മദ് ആദ്യ പത്തില്‍ ഇടാം നേടിയത്. 

New Update
5353

മലയാളിയായ കമല്‍ മുഹമ്മദ് ഏറ്റവും മികച്ച 10 ഇംഗ്ലീഷ് എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടി. അദ്ദേഹത്തിന്റെ 'ദി ഡേറിങ് പ്രിന്‍സ്' എന്ന ആത്മകഥയ്ക്കാണ് അംഗീകാരം ലഭിച്ചത്. വിദേശികള്‍ അടക്കം മുന്നൂറില്‍പ്പരം എഴുത്തുകാരില്‍ നിന്നാണ് കമല്‍ മുഹമ്മദ് ആദ്യ പത്തില്‍ ഇടാം നേടിയത്. 

Advertisment

കണ്ണൂര്‍ സ്വദേശിയായ കമല്‍ മുഹമ്മദ് മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും ആണ്. 2015-ല്‍ യമനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഉള്ള ഓപ്പറേഷന്‍ റാഹത്തില്‍ പ്രധാനപ്പെട്ട പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. കോവിഡിന്റെ സമയത്ത് നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. 

പ്രമുഖ എഴുത്തുകാരന്‍ റോബിന്‍ ശര്‍മ്മയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2025-ലെ സാഹിത്യ സ്പര്‍ശ് അവാര്‍ഡിനും അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എ.ഐ.സി.എച്ച്.എല്‍.എസ്. ചെയര്‍മാനും നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗിന്റെ ഡെപ്യൂട്ടി ഡയറക്ടറും കൂടിയാണ്.

2022-ല്‍ അമ്മുകെയര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍, 2023-ല്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ആള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്സ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് ലിബര്‍റ്റീസ് അവാര്‍ഡ്, 2024-ലെ ദാദാ സാഹബ് അന്താരാഷ്ട്ര പുരസ്‌കാരം, 2024-ലെ ജെ.സി.ഐ സന്നദ്ധപ്രവര്‍ത്തക അവാര്‍ഡ്, 2024- ലെ നാഷണല്‍ കള്‍ച്ചര്‍ ആന്‍ഡ് ഫിലിം സെന്റര്‍ നേപ്പാള്‍ നല്‍കുന്ന മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

 

Advertisment