Advertisment

അടിമാലിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച്  അപകടം; യുവാവിന് ദാരുണാന്ത്യം

മുട്ടുകാട് കാക്കാക്കട പൊന്മലശേരില്‍ ചന്ദ്രന്റെ മകന്‍ അനന്തു(20)വാണ് മരിച്ചത്.

New Update
53535

അടിമാലി: ബൈസണ്‍വാലി സ്‌കൂള്‍പടിക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മുട്ടുകാട് കാക്കാക്കട പൊന്മലശേരില്‍ ചന്ദ്രന്റെ മകന്‍ അനന്തു(20)വാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് അപകടം.

Advertisment

അനന്തു സഞ്ചരിച്ച ബൈക്ക് ബൈസണ്‍വാലി സ്‌കൂള്‍ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തുവന്നിരുന്ന അനന്തു ബൈസണ്‍വാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: സിന്ധു. സഹോദരി: ആതിര

 

Advertisment