Advertisment

കാസര്‍കോഡ് സ്‌കൂട്ടറില്‍ കടത്തിയ  മയക്കുമരുന്നുമായി യുവാവ് പിടിയില്‍

വിദ്യാനഗര്‍ മുഹമ്മദ് അര്‍ശാദാ(25)ണ് അറസ്റ്റിലായത്.

New Update
ete

കാസര്‍കോഡ്: സ്‌കൂട്ടറില്‍ കടത്തിയ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വിദ്യാനഗര്‍ മുഹമ്മദ് അര്‍ശാദാ(25)ണ് അറസ്റ്റിലായത്.തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയില്‍ പ്രസ് ക്ലബ് ജങ്ഷന് സമീപം യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയായിരുന്നു.

Advertisment

പോലീസ് സംഘം അടുത്തെത്തിയപ്പോള്‍ യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ നിന്ന് കവറില്‍ പൊതിഞ്ഞ നിലയില്‍ 1.940 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മഞ്ചേശ്വരത്തെ റഫീഖ് എന്നയാളില്‍ നിന്ന് വാങ്ങിയതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. 

 

Advertisment