Advertisment

കടനാട്ടില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് സംശയം

കടനാട് കണക്കൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
2424

കോട്ടയം: കടനാട്ടില്‍ ഭാര്യയേയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടനാട് കണക്കൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണ് മരിച്ചത്. 

Advertisment

റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയിട്ട് ഇയ്യാള്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകളെ സ്‌കൂളില്‍ വിട്ട ശേഷമാണ് റോയി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തത്.

നാട്ടുകാരാണ് വിവരം മേലുകാവ് പോലീസിനെ അറിയിച്ചത്. മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ് ജാന്‍സി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Advertisment