Advertisment

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ച ജീവനക്കാരന് നേരേ ആക്രമണം; രണ്ടു പേര്‍ പിടിയില്‍

പ്രഹന്‍, ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

New Update
24242

കൊല്ലം: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. പ്രഹന്‍, ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍  പമ്പിലെ ജീവനക്കാര്‍ക്കും ഇവിടെ ഇന്ധനം നിറയ്ക്കാന്‍ എത്തിയ മറ്റ് വാഹനങ്ങളിലെ ആളുകള്‍ക്കും പരിക്കേറ്റിരുന്നു. 

Advertisment

കൊല്ലം ചാത്തന്നൂരിലെ പമ്പിലായിരുന്നു സംഭവം. രാവിലെ കാറില്‍ പമ്പിലെത്തിയവര്‍ ഡോര്‍ തുറക്കാതെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. 500 രൂപയുടെ പെട്രോള്‍ അടിച്ചു കഴിഞ്ഞപ്പോഴാണ് 300 രൂപയ്ക്കാണ് വേണ്ടതെന്ന് പറഞ്ഞത്. ഇതോടെ തര്‍ക്കമായി. പണം വേണമെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാരന്‍ ഗോകുലിനെ മര്‍ദിച്ചു. നിലത്തുവീണ ഇയാളെ ചവിട്ടുകയും ചെയ്തു.

പിന്നീട് പമ്പിലെ മാനേജറും മര്‍ദനമേറ്റ ജീവനക്കാരനും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഒന്നരയോടെ മറ്റ് ചിലരെയും കൊണ്ട് ഇവര്‍ വീണ്ടുമെത്തി ജീവനക്കാരനെ മര്‍ദിക്കുകയും ആക്രമണം തടയാന്‍ ശ്രമിച്ച ഓട്ടോ ഡൈവര്‍ അജീഷിനെയും മര്‍ദിക്കുകയായിരുന്നു. 

 

Advertisment