Advertisment

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് കിണറ്റില്‍ വീണു; സുഹൃത്തിന്റെ കൈയില്‍നിന്ന് കഞ്ചാവ് പിടികൂടി

നെടുങ്കണ്ടം സ്വദേശി നജ്മലാണ് കിണറ്റില്‍ വീണത്.

New Update
535

ഇടുക്കി: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് കിണറ്റില്‍ വീണു. നെടുങ്കണ്ടം സ്വദേശി നജ്മലാണ് കിണറ്റില്‍ വീണത്. തുടര്‍ന്ന് ഇയാളെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടനെ പിടികൂടുകയും ഇയാളില്‍നിന്ന് പത്തു ഗ്രാം കഞ്ചാവും കണ്ടെടുത്തു. 

Advertisment

ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. കൈലാസപ്പാറ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെ കിണറ്റിലെ പൈപ്പില്‍ പിടിച്ചുകിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ഇയാളെ കരയ്ക്ക് കയറ്റുകയായിരുന്നു.

Advertisment