Advertisment

വടകരയില്‍ സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ  വീട്ടമ്മയുടെ ദേഹത്ത് കെ.എസ്.ആര്‍.ടി.സി. ബസ്  കയറിയിറങ്ങി ദാരുണാന്ത്യം; മരുമകള്‍ക്ക് പരിക്ക്

ചോറോട് സ്വദേശിനി എമടത്തില്‍ പ്രഭ(75യാണ് മരിച്ചത്. 

New Update
53535

വടകര: ദേശീയപാതയില്‍ സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ് കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. ചോറോട് സ്വദേശിനി എമടത്തില്‍ പ്രഭ(75യാണ് മരിച്ചത്. 

സ്‌കൂട്ടര്‍ ഓടിച്ച മരുമകള്‍ ശ്രീകലയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Advertisment

ഇന്ന് വൈകിട്ട് 4:15ന് വടകര അടക്കാത്തെരുവിനടുത്തെ കൊപ്രഭവന് മുന്നിലാണ് സംഭവം. മകന്റ ഭാര്യ ശ്രീകലയുടെ സ്‌കൂട്ടറില്‍ ചോറോട്ടെ വീട്ടില്‍ നിന്ന് പുത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. 

മറ്റൊരു വാഹനത്തില്‍തട്ടി നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍നിന്ന് തെറിച്ചുവീണ പ്രഭ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിനടില്‍പ്പെടുകയായിരുന്നു. ബസിന്റെ ചക്രത്തില്‍ കുടുങ്ങിയ ഇവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. 

 

Advertisment