Advertisment

ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്,  എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം, എസ്.എന്‍.ഡി.പിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല, ഇടതുപക്ഷം ഇത്രയും തോറ്റതിന് കാരണം അവര്‍ സാധാരണക്കാരെ മറന്നു പോയതാണ്; എം.വി. ഗോവിന്ദനെതിരേ വെള്ളാപ്പള്ളി

എന്തുകൊണ്ട് വോട്ട് പോയെന്ന് സി.പി.എം. പരിശോധിക്കണം. പ്രശ്‌നാടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പറയുമ്പോള്‍ കാവി വത്കരിക്കുകയാണ്.

New Update
363636

ആലപ്പുഴ: എസ്.എന്‍.ഡി.പി. പ്രസക്തമെന്ന് എം.വി. ഗോവിന്ദന് തോന്നിയെങ്കില്‍ സന്തോഷം. അതുകൊണ്ടാണല്ലോ വിമര്‍ശനമുണ്ടാകുന്നതെന്ന് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്.എന്‍.ഡി.പിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല. 

എന്തുകൊണ്ട് വോട്ട് പോയെന്ന് സി.പി.എം. പരിശോധിക്കണം. പ്രശ്‌നാടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പറയുമ്പോള്‍ കാവി വത്കരിക്കുകയാണ്. ഇടതുപക്ഷം ഇത്രയും തോറ്റതിന് കാരണം അവര്‍ സാധാരണക്കാരെ മറന്നു പോയതാണ്. 

മുസ്ലിം സമുദായത്തിന് എന്തെല്ലാം ചെയ്തു. പ്രീണിപ്പിക്കാന്‍ എന്തൊക്കെ ചെയ്തു. എന്തെങ്കിലും കിട്ടിയോ. എസ്.എന്‍.ഡി.പിയെ കാവിവല്‍ക്കരിക്കാനോ ചുവപ്പ് പുതപ്പിക്കാനോ ഞാനില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. 

തെരുവ് യുദ്ധത്തെയാണ് എതിര്‍ത്തത്. അന്ന് ബി.ജെ.പി. തന്നെ കമ്മ്യൂണിസ്റ്റാക്കി. ഗോവിന്ദനും ഞാനും തമ്മില്‍ ഒരു തര്‍ക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാന്‍ ഇവര്‍ ആരും നോക്കണ്ട. നിലപാടില്‍ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. 

ആരോടും വിരോധവും വിധേയത്വവുമില്ല. എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നത്. മസില്‍ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. ബി.ജെ.പി. ഒരു ഘട്ടത്തിലും വേണ്ട അംഗീകാരം നല്‍കുന്നൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Advertisment